കോഴിക്കോട്: കേരള കോൺഗ്രസ് (എം) സംസ്ഥാന ജനറൽ സെക്രട്ടറിയും സ്റ്റീൽ ഇൻഡസ്ട്രീസ് കേരള ലിമിറ്റഡിന്റെ (സിൽക്ക്) ചെയർമാനുമായ അഡ്വ. മുഹമ്മദ് ഇഖ്ബാൽ പാർട്ടി വിട്ടു. ......
കോഴിക്കോട്: അബേറ്റ് എഎസ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ നേത്ര ചികിത്സാ ശൃംഖലയായ അബേറ്റ് കണ്ണാശുപത്രി കേരളത്തില്‍ ആദ്യമായി അല്‍ക്കോണ്‍ വിഷന്‍ സ്യൂട്ട് (എവിഎസ്) അവതരിപ്പിച്ചു. നേത്രചികിത്സയുടെ രോഗനിര്‍ണയം മുതല്‍ ശസ്ത്രക്രിയയും ശസ്ത്രക്രിയാനന്തര പരിചരണവും വരെ - ഡിജിറ്റല്‍ രീതിയില്‍ ഏകീകരിക്കുന്ന സമഗ്ര സംവിധാനമാണിത്.
കേരളത്തില്‍ ആദ്യമായി സ്ഥാപിച്ചിരിക്കുന്ന ഈ സാങ്കേതികവിദ്യയിലൂടെ നേത്ര ചികിത്സാരംഗത്ത് അതി നൂതനമായ സൗകര്യങ്ങള്‍ ലഭ്യമാകുമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ......
കോഴിക്കോട്: ലൈംഗികപീഡനക്കേസിൽ ‘അറബി അസൈനാർ’ എന്നറിയപ്പെടുന്ന 66കാരൻ പോലീസ് പിടിയിൽ. അറബിയിൽ നിന്നും സഹായം ലഭ്യമാക്കാമെന്ന് വാഗ്ദാനം ചെയ്ത് സ്ത്രീകളെ വലയിലാക്കി ലൈംഗികമായി പീഡിപ്പിക്കുകയും പണവും മൊബൈൽ ഫോണുകളും തട്ടിയെടുക്കുകയും ചെയ്ത കേസിലാണ് ഇയാൾ അറസ്റ്റിലായത്. ......
കോഴിക്കോട് : സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴിൽ ഹജ്ജിന് പോകുന്നവരുടെ
ഈ വർഷത്തെ ആദ്യ ഹജ് വിമാനം ഏപ്രിൽ 30 ന് കൊച്ചിയിൽ നിന്ന് യാത്രാ തിരിക്കുമെന്ന് ഹജ്ജ് കമ്മിറ്റി വൃത്തങ്ങൾ അറിയിച്ചു.ആദ്യ ഹജ്ജ് വിമാനം ഏപ്രിൽ 30 ന് ഉച്ചയ്ക്ക് 2.10ന് കൊച്ചിയിൽ നിന്ന് പുറപ്പെട്ട് വൈകുന്നേരം 5.30ന് ജിദ്ദയിൽ എത്തിച്ചേരും. ഒരു പ്രാവശ്യം 432 പേരെ വഹിക്കുന്ന വിമാനം മൊത്തം 20 സർവ്വീസുകളാണ് കൊച്ചിയിൽ നിന്ന് ഷെഡ്യൂൾ ചെയ്തിട്ടുള്ളത്.
17 സർവ്വീസുകൾ നോർമൽ ഹജ്ജും, 3 സർവ്വീസുകൾ ലഘു ഹജ്ജിനായുമായാണ് നിലവിൽ ക്രമീകരിച്ചിരിക്കുന്നത്. ......
സ്കൂട്ടർ അപകടത്തിൽപെട്ട് മൂന്ന് എംബിബിഎസ് വിദ്യാർഥികൾക്ക് ദാരുണാന്ത്യം. കോഴിക്കോട് കൊയിലാണ്ടി കുറുവങ്ങാട് ഇന്നു പുലർച്ചെ രണ്ടരയോടെ ആയിരുന്നു അപകടം. ......
കോഴിക്കോട് : വിശുദ്ധ ഖുർആൻ അവതരിച്ച റമദാൻ മാസത്തോടനു ബന്ധിച്ച് ദി ട്രൂത്ത് സംഘടിപ്പിക്കുന്ന വേദ വെളിച്ചം എന്ന ക്യാമ്പയിനിന് തുടക്കമായി. ഇതിൻ്റെ ഭാഗമായി വി. ......
കോഴിക്കോട് : 570 കോടി രൂപയുടെ ആകെ നിക്ഷേപത്തോടെ കോഴിക്കോട് സൈബർപാർക്കിൽ രണ്ട് പ്രധാന ഐടി സമുച്ചയങ്ങൾ നിർമിക്കുമെന്ന് ഹൈലൈറ്റ് ഗ്രൂപ്പ്. കേരള സ്റ്റേറ്റ് ഐ ടി ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡിൻ്റെയും ( കിറ്റ്ഫ്ര )സൈബർ പാർക്കിൻ്റെയും സഹകരണത്തോടെയുള്ള ഈ വികസന പദ്ധതിയിൽ 'ഹൈലൈറ്റ് സൈബർ ടവർ', 'ഹൈലൈറ്റ് സൈബർ ഹബ്' എന്നിവ ഉൾപ്പെടുന്നു. ......
കോഴിക്കോട് : സിയസ്കോ അഭയം പദ്ധതിയിൽ ഇരുപത്തി ഒന്നാമത്തെ വീടിന് തറക്കല്ലിട്ടു.
ഇടിയങ്ങര റോഡ് എളേൻ്റെ പള്ളിക്ക് സമീപം രണ്ടേ മുക്കാൽ സെൻ്റ് സ്ഥലത്ത്
പള്ളിക്കണ്ടി സ്വദേശിയായ കുടുംബത്തിനാണ് വീട് പണിയുന്നത്.
കാലിക്കറ്റ് നഴ്സിങ് ഹോം ചീഫ് മെഡിക്കൽ ഓഫീസർ ഡോ സി പി മുസ്തഫ തറക്കല്ലിടൽ കർമ്മം നിർവ്വഹിച്ചു. സഹജീവികളെ ചേർത്ത് പിടിക്കുന്ന സിയസ്കോയുടെ പ്രവർത്തനം സഹായ സന്നദ്ധരായവർക്ക് പ്രചോദനമെന്ന് അദ്ദേഹം പറഞ്ഞു.
സിയസ്കോ പ്രസിഡൻ്റ് സി ബി വി സിദ്ദിഖ് അധ്യക്ഷത വഹിച്ചു.
ജനറൽ സെക്രട്ടറി എം.വി ഫസൽ റഹ്മാൻ, വൈസ് പ്രസിഡണ്ട് കെ. ......